ജോലീം കൂലീം ( ജോർജ്ജേട്ടൻസ് പൂരം )

ജോലീം കൂലീം ഇല്ലാ…തെണ്ടി നടക്കണ കണ്ടാ..
ചേട്ടന്മാരു്…തൃശൂർ ചേട്ടന്മാരു്…
വാട്ടർ ടാങ്കിനു മീതേ…വേരുപിടിച്ചതു കണ്ടാ…
ചേട്ടന്മാരു്…തൃശൂർ ചേട്ടന്മാരു്…
ചേട്ടന്മാരു്…നമ്മുടെ ചേട്ടന്മാരു്…
ചേട്ടന്മാരു്…തൃശൂർ ചേട്ടന്മാരു്…

ചേട്ടന്മാരു്…ചേട്ടന്മാരു്…ചേട്ടന്മാരു്
നമ്മുടെ ചേട്ടന്മാരു്…..
ചേട്ടന്മാരു്…ചേട്ടന്മാരു്…ചേട്ടന്മാരു്
നമ്മുടെ ചേട്ടന്മാരു്….

ഗടികള് നാലും കുടുംബത്തിനെന്നും
തരി ഗുണമില്ലാ ചേട്ടന്മാരു്…
കടത്തിണ്ണമേലേ ഇരുന്നാരെ നോക്കി
മയിൽക്കുറ്റിപോലെ ചേട്ടന്മാരു്…
വലിച്ചും പുകയിൽ ചുമച്ചും
ചെറുതു കഴിച്ചും ചിലതു പൊരിച്ചും
ചിലരെ വളച്ചും കറങ്ങിയടിച്ചും
മത്തായിപറമ്പിൽ ഇരിക്കണോരു്….

ചേട്ടന്മാരു്…ചേട്ടന്മാരു്…ചേട്ടന്മാരു്
നമ്മുടെ ചേട്ടന്മാരു്…..
ചേട്ടന്മാരു്…ചേട്ടന്മാരു്…ചേട്ടന്മാരു്
നമ്മുടെ ചേട്ടന്മാരു്….

ഗജമേളയാട്ടെ പെരുന്നാളിനാട്ടെ
തലപ്പത്തുകാണും ചേട്ടന്മാരു്…
മുഖം നോക്കിടാതെ തുണയ്‌ക്കെത്തിടുന്നു
പൊതുസ്വത്തു പോലീ ചേട്ടന്മാരു്…
ജനിച്ചാൽ അവിടെ മരിച്ചാൽ
ഉടനെ കുതിക്കും…പണികളെടുക്കും…
കനിവു വിതയ്ക്കും..ഉയിരു കൊടുക്കും…
മത്തായിപറമ്പിൽ ഇരിക്കണോരു്….

ചേട്ടന്മാരു്…ചേട്ടന്മാരു്…ചേട്ടന്മാരു്
നമ്മുടെ ചേട്ടന്മാരു്…..
ചേട്ടന്മാരു്…ചേട്ടന്മാരു്…ചേട്ടന്മാരു്
നമ്മുടെ ചേട്ടന്മാരു്….
(ജോലീം കൂലീം ഇല്ലാ……)

 

Year:2017

123 total views, 2 views today

Leave a Reply

Your email address will not be published. Required fields are marked *