ഉദിച്ചുയരുന്നെ ( സഖാവ് )

ഉദിച്ചുയർന്നേ…മല കടന്നു് ചുവന്നൊരുത്തൻ മാനത്തു്
കൊതിച്ചിരിക്കും വെളിച്ചം കൊണ്ടു് അലങ്കരിച്ചേ…ഈ മണ്ണു്
തണുത്തുനിൽക്കും മലമുടിതൻ
മനസ്സിലെ സങ്കല്പങ്ങൾ തുയിലുണർന്നേ….
താ….തകതക താ…..തകതക താ
തകതക തത്ത തത്ത താ….
താ….തകതക താ…..തകതക താ
തകതക തത്ത തത്ത താ….

പാരാവാര തീരത്തോളം…നോട്ടം ചെല്ലാ ദൂരത്തോളം
പൊന്നും സൂര്യൻ നീട്ടുന്നുണ്ടേ ഉല്ലാസത്തിൻ കതിരൊളി…
പാരാവാര തീരത്തോളം…നോട്ടം ചെല്ലാ ദൂരത്തോളം
പൊന്നും സൂര്യൻ നീട്ടുന്നുണ്ടേ ഉല്ലാസത്തിൻ കതിരൊളി…
താ….തകതക താ…..തകതക താ
തകതക തത്ത തത്ത താ….
താ….തകതക താ…..തകതക താ
തകതക തത്ത തത്ത താ….

കുന്നിലൂടെ കുണുങ്ങിക്കൊണ്ടിറങ്ങി വരും
കൊച്ചു പൂഞ്ചോലയ്ക്കും ഞൊടി കൊണ്ടു ചെറുപ്പം വെച്ചേ….
പൈൻമരം വളരുന്ന ചെരുവുകളിൽ
തത്തിക്കളിക്കുന്ന തെന്നൽ പുത്തൻ കുളിരു തന്നേ….
തൂ വെയിലൊളി വിരലുകൾ തരളമായ് തഴുകവേ…
മലരിലെ…ഹിമകണം പവിഴമായ്…
വെട്ടം ചിന്തുന്നേ…
താ….തകതക താ…..തകതക താ
തകതക തത്ത തത്ത താ….
താ….തകതക താ…..തകതക താ
തകതക തത്ത തത്ത താ….

ഇതൾ വിരിയാൻ മറന്നു നിൽക്കും
മലരിനെ തെന്നൽ ചെന്നു തൊട്ടു വിളിച്ചേ…
കിരണം കൊണ്ടു് മിഴിയെഴുതി
അകക്കണ്ണിൽ അറിവിന്റെ തെളിച്ചം വെച്ചേ…
ആ ആ….നമ്മൾ ഉണരണം എന്ന മൊഴികളും
പാടി കിളിമകൾ പാറിപ്പറന്നേ….
പീരുമേടു നീളേ….നീളെ ഉഷസ്സിന്റെ താലം ചൊരിഞ്ഞിട്ട
ചോപ്പിൽ മുങ്ങുന്നേ…
ആ…ആ…ആ….

 

Year:2017

168 total views, 1 views today

Leave a Reply

Your email address will not be published. Required fields are marked *